“പരിസ്ഥിതി സൗഹൃദ പൂന്തോട്ടവും അവയുടെ പരിപാലനവും” എന്ന വിഷയത്തിൽ, വെള്ളായണി കാർഷിക കോളേജിലെ റിട്ടയേർഡ് പ്രൊഫസർ Dr ബാബു മാത്യു ക്ലാസ് നയിച്ചു.സജീവവും നിർജീവവുമായ മണ്ണ് എങ്ങിനെയാണ് വിളകളെ ബാധിക്കുന്നതു. ജീവനുള്ള മണ്ണിൽ സമൃദ്ധമായ വിളകൾ എങ്ങിനെ കൃഷി ചെയ്യാം, മണ്ണിലെ ധാതു ലവണങ്ങളും അവയുടെ പ്രവർത്തനങ്ങളും ജൈവകൃഷിയെ എങ്ങിനെ സ്വാധീനിക്കുന്നു. മണ്ണിനു ജീവൻ നൽകുന്ന ജീവജാലങ്ങളുടെ ലോകം ജൈവകൃഷിയിൽ അവയുടെ സഹായങ്ങൾ എന്തോക്കെ. രാസവളങ്ങളുടെ ദുരുപയോഗങ്ങൾ ജീവിതത്തിലുണ്ടാക്കുന്ന ദുരിതങ്ങൾ. ആരോഗ്യകരമായ പച്ചക്കറികൾ വീട്ടിൽ തന്നെ എങ്ങിനെ കൃഷി ചെയ്യാം, സ്ഥലപരിമിതിയിൽ സമൃദ്ധമായ കൃഷി, കായ്ഫലങ്ങൾ എങ്ങിനെ സാധ്യമാക്കാം, വര്ഷം മുഴുവൻ പൂക്കുന്ന ചെടികൾ അവയുടെ പരിപാലനം, ആരോഗ്യമുള്ള ചെടികളും അവയുടെ വളങ്ങളും, നിത്യവും പൂക്കൾ നിറയുന്ന മാർഗ്ഗങ്ങൾ, വീട്ടിനുള്ളിൽ വളരുന്ന ചെടികൾ, ശുദ്ധവായു നൽകുന്ന ചെടികൾ, ഓക്സിജൻ നൽകുന്ന ചെടികൾ. ചെടികളിലൂടെയും, ജൈവ കമ്പോസ്റ്റിലൂടെയും എങ്ങിനെ വരുമാനമുണ്ടാക്കാം എന്നിവയെക്കുറിച്ചും വിശദമായ ക്ലാസും, ചർച്ചയും സംശയങ്ങൾക്കുള്ള വിശദമായ മറുപടിയും നൽകി. കാർഷികരംഗത്തെ ഇന്ത്യയിലും ആഗോളതലത്തിലും കാലങ്ങളായുള്ള പ്രവർത്തി പരിചയവും, അധ്യാപനമികവും ഇന്നത്തെ ക്ലാസ്സിനെ സമ്പന്നമാക്കി. അറിവ് പകർന്നു തന്ന Dr ബാബു മാത്യു സാറിനും, പങ്കെടുത്ത ഇടവക ജനത്തിനും ആൽമയാസമിതിയുടെ നന്ദി.